ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു
1574207
Tuesday, July 8, 2025 11:26 PM IST
വടക്കാഞ്ചേരി: ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നഗരസഭ 16-ാം ഡിവിഷൻ ചേപ്പലക്കോട് പ്രദേശത്താണ് കാട്ടാനകളിറങ്ങിതെങ്ങുകളും മറ്റു കൃഷികളും നശിപ്പിച്ചത്. ചേപ്പലക്കോട് സ്വദേശി ഭാസ്ക്കരന്റെ കൃഷിയിടത്തിലാണ് കാട്ടാന താണ്ഡവമാടിയത്.
സ്ഥലം എംഎൽഎ പ്രദേശം സന്ദർശിക്കണമെന്നും ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനകൾ ഇടക്കിടെ ജനവാസ മേഖലയിലിറങ്ങുന്നത് റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഇറങ്ങിയ കാട്ടാന ആൾതാമസമില്ലാത്ത ഓടുമേഞ്ഞ വീട് തകർത്തിരുന്നു.