വിമുക്തി ഡീഅഡിക്ഷൻ സെന്ററിലേക്ക് കായിക ഉപകരണങ്ങൾ നൽകി
1575537
Monday, July 14, 2025 1:07 AM IST
ചാലക്കുടി: പോട്ട ലിറ്റിൽഫ്ലവർ പള്ളി കെസിവൈഎം സംഘടനയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവർത്തിച്ചുവരുന്ന വിമുക്തി ഡീഅഡിക്ഷൻ സെന്ററിലേക്ക് കായിക ഉപകരണങ്ങൾ നൽകി.
നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
വിമുക്തി ഡീഅഡിക്ഷൻ സെന്റർ ഡോ. പീറ്റർ കിണറ്റിങ്കലിന് കായിക ഉപകരണങ്ങളുടെ കിറ്റ് കൈമാറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, പോട്ട ലിറ്റിൽഫ്ലവർ പള്ളി വികാരി ഫാ. ടോം മാളിയേക്കൽ, അസിസ്റ്റന്റ്് വികാരി ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. റെയ്സൻ തട്ടിൽ, കൈക്കാരൻ ഡേവിസ് മാളിയേക്കൽ, വാർഡ് കൗൺസിലർ വി.ജെ. ജോജി, എക്സൈസ് അസിസ്റ്റന്റ്് ഇൻസ്പെക്ടർ കെ.കെ.രാജു തുടങ്ങിയവർ പ്രസംഗിച്ചു.