ഡോ. പി. സോജൻലാൽ ചുമതലയേറ്റു
1575410
Sunday, July 13, 2025 8:24 AM IST
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. പി. സോജൻലാൽ ചുമതലയേറ്റു. കൊച്ചി യൂണിവേഴ്സിറ്റിയിൽനിന്ന് കന്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഇദ്ദേഹം കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിംഗ് കോളജിൽ അധ്യാപകൻ, വിദേശത്തുള്ള കന്പനികളിൽ ഉയർന്ന ഉദ്യോഗം, രാജഗിരി എൻജിനീയറിംഗ് കോളജിൽ പ്രഫസർ, കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിംഗ് കോളജിൽ പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലെ ഹയർ എഡ്യുക്കേഷനുവേണ്ടി കന്പ്യൂ ട്ടർ സയൻസിൽ 17 പുസ്തകങ്ങളും ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്നതിനുള്ള കന്പ്യൂട്ടർ ബേസ്ഡ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
2021ൽ ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ എഡ്യുക്കേഷൻ ഫോർ ഗ്രോത്ത് ആൻഡ് റിസർച്ച് സെന്റർ നൽകുന്ന ഏറ്റവും നല്ല പ്രിൻസിപ്പലിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2022 കോവിഡ് കാലത്ത് ഏറ്റവും നല്ല രീതിയിൽ വിദ്യാഭ്യാസം നൽകിയതിനു യുകെയിൽനിന്ന് വെങ്കല മെഡൽ ലഭിച്ചു .ഇൻഫോസിസുമായി ചേർന്ന് 3200ൽപ്പരം പേർക്ക് 5ജിയെക്കുറിച്ച് ഓണ്‍ലൈനിൽ ക്ലാസ് നയിച്ചിട്ടുണ്ട്.