തമിഴ്നാട്ടിൽ വാഹനാപകടം; ഗുരുവായൂരിൽ താമസിക്കുന്ന ഏഴുവയസുകാരി മരിച്ചു
1574646
Thursday, July 10, 2025 11:13 PM IST
ഗുരുവായൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ചു. കാസർകോഡ് സ്വദേശിയും ഗുരുവായൂർ മാവിൻചുവട് വാടകയ്ക്ക് താമസിക്കുന്ന മോംസ് കേഫ് ജീവനക്കാരനുമായ നീലേശ്വരം എളേരി കുന്നുക്കൈ അറയ്ക്കൽ വീട്ടിൽ സാബിറിന്റെ മകൾ സിയ ഫാത്തിമ (ഏഴ്) ആണ് മരിച്ചത്.
ഗുരുവായൂർ ജിയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബുധനാഴ്ച കട അവധിയായതിനാൽ ഇവർ കുടുംബസമേതം തമിഴ്നാട്ടിലേക്ക് യാത്ര പോയതായിരുന്നു.
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. മാതാവ്: ബുഷറ. സഹോദരങ്ങൾ: മുഹമ്മദ് സയാൻ(ജിയുപി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥി), കൈകുഞ്ഞായ സുൽഫ.