പുറ്റേക്കര സെന്റ് ജോർജസ് എച്ച്എസ്എസിൽ വിജയോത്സവം സംഘടിപ്പിച്ചു
1574476
Thursday, July 10, 2025 1:07 AM IST
കൈപ്പറന്പ്: പുറ്റേക്കര സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം മികവ് 2025 സംഘടിപ്പിച്ചു.
ദേശീയ പഞ്ചഗുസ്തിയിൽ സ്വർണമെഡൽ നേടിയ ആൻറിയ ജോണിനെയും എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനച്ചടങ്ങും ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
പിടിഎ പ്രസിഡന്റ് ഒ.കെ. ഗ്ലെഷിൻ അധ്യക്ഷത വഹിച്ചു. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, മുൻ പ്രധാനാധ്യാപിക ജയലത കെ. ഇഗ്നേഷ്യസ് എന്നിവർ മുഖ്യാതിഥികളായി.
സ്കൂൾ പ്രിൻസിപ്പൽ ബിനു ടി. പനയ്ക്കൽ, പ്രധാനാധ്യാപിക എം. നിർമലാദേവി, വാർഡ് മെന്പറും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ലിന്റി ഷിജു, സ്കൂൾ മാനേജർ ബാബു ജി. മേക്കാട്ടുകുളം, ഗോസാ പ്രസിഡന്റ് സി.പി. ജോസ്, മുൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് സിജോ ഒൗസേഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.