അപകടഭീഷണി ഒഴിയാതെ വടക്കാഞ്ചേരി ബൈപാസ്
1574475
Thursday, July 10, 2025 1:07 AM IST
വടക്കാഞ്ചേരി: അപകട ഭീഷണി ഒഴിയാതെ തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി റെയിൽവേ മേൽപാലം ബൈപാസ്. കുന്നിടിച്ചുനിർമിച്ച ബൈപാസിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കുത്തനെയുള്ള ഭാഗം ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. കുന്നിൻമുകളിൽ പടർന്നുപന്തലിച്ച കൂറ്റൻ വൃക്ഷങ്ങളും വേരിളകി സംസ്ഥാനപാതയിലേക്ക് വീഴാവുന്ന സ്ഥിതിയാണുള്ളത്. അധികൃതർ ഇടപ്പെട്ട് വിഷയം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞതവണ ഇടിഞ്ഞുവീണ കല്ലുംമണ്ണും മരങ്ങളും ഇതുവരെ നീക്കംചെയ്യാൻ അതികൃതർക്കു കഴിഞ്ഞിട്ടില്ല. സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പൊതുപ്രവർത്തകൻ വി. അനിരുദ്ധൻ പറഞ്ഞു.