വിജയോത്സവം നടത്തി
1574741
Friday, July 11, 2025 2:03 AM IST
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ്
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറൽ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ലിജു പോൾ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരിമ്പൻ അനുഗ്രഹ പ്രഭാഷണം നടത്തി.
പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ കല്ലേലി, എംപിടിഎ പ്രസിഡന്റ് ബിന്ദു ജേക്കബ്, ഹെഡ് മാസ്റ്റർ എം.ടി. ജെയ്സൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.കെ. ആന്റു, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി ജോസ്, ഇടവക ട്രസ്റ്റീ അഗസ്റ്റിൻ കരിപ്പായി, ആർഎസ്എ കൺവീനർ ഡേവിസ് പേങ്ങിപ്പറമ്പിൽ, ഒഎസ്എ പ്രസിഡന്റ്് ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ, കാസ് പ്രതിനിധി ആന്റണി തോമസ്, ഫസ്റ്റ് അസിസ്റ്റന്റ് എ.ഡി. ലിൻസി , സ്റ്റാഫ് പ്രതിനിധി ബിറ്റു സാമൂവൽ എന്നിവർ പ്രസംഗിച്ചു.
മൂര്‍ക്കനാട് സെന്റ്് ആന്റണീസ്
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ വിജയോത്സവവും പൊതുയോഗവും എന്‍എംഎംഎസ്, സംസ്കൃതം, യുഎസ്എസ് സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചവര്‍ക്കുള്ള അനുമോദനവും സംയുക്തമായി നടത്തി. ഇരിങ്ങാലക്കുട കോ ര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരുമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അനുഗ്രഹപ്രഭാഷണവും നിര്‍വഹിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, പിടിഎ പ്രസിഡന്റ് എം.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. പള്ളി ട്രസ്റ്റിമാരായ പോള്‍ തേരുപറമ്പില്‍, ജെറാള്‍ഡ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിടിഎ സെക്രട്ടറി പഞ്ചമി ഡേവിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ്് ബിന്ദു തോമസ് വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം.എല്‍. ശാലിനി നന്ദി പറഞ്ഞു.