മാര്‍ ജെയിംസ് പഴയാറ്റില്‍ വിനയവും സ്നേഹവും വിശുദ്ധിയും മുഖമുദ്രയാക്കി: മാര്‍ പൊഴോലിപ്പറമ്പില്‍
1574726
Friday, July 11, 2025 2:03 AM IST
ഇരിങ്ങാലക്കുട: വിനയവും സ് നേഹവും വിശുദ്ധിയും നിരന്തര പ്രാര്‍ഥനയും മുഖമുദ്രയാക്കിയ, ദൈവതിരുമനസിനു പൂര്‍ണമായും കീഴ്വഴങ്ങിയ ഇടയശ്രേഷ്ഠനായിരുന്നു ബിഷപ്
മാര്‍ ജെയിംസ് പഴയാറ്റിലെന്ന് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍.
രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷിക അനുസ്മരണബലിക്കിടെ സന്ദേശം നൽകുകയായിരുന്നു ബിഷപ്. പഴയാറ്റി ൽ പിതാവ് എപ്പോഴും സന്തോഷവാനായിരുന്നു. അതിനുകാരണം പഞ്ചശീലങ്ങള്‍ അദ്ദേഹം അഭ്യസിച്ചിരുന്നു- ബിഷപ് കൂട്ടിച്ചേര്‍ത്തു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
രൂപതയിലെ ഇടവകകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വൈദികരും സന്യസ്തരും പങ്കെടുത്തു. ദിവ്യബലിക്കുശേഷം കബറിടത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നേതൃത്വം നല്കി.