ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
1574737
Friday, July 11, 2025 2:03 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. മുംബൈ ചെമ്പൂർ ശങ്കരാചാര്യ ട്രസ്റ്റ് ഭാരവാഹി കലവായി മാമദേവേന്ദ്രയും ഭാര്യ സരസ്വതിയുമാണ് പ്രതീകാത്മക നടയിരുത്തൽ നിർവഹിച്ചത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വത്തിലെ കൊമ്പൻ ജൂണിയർ വിഷ്ണുവിനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്.
മേൽശാന്തി കെ.എം. അച്യുതൻ നമ്പൂതിരിയാണ് ചടങ്ങ് നിർവഹിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.