ആക്ട്സ് തൃശൂരിന്റെ അഭിമാനം: കളക്ടർ
1574733
Friday, July 11, 2025 2:03 AM IST
വടക്കാഞ്ചേരി: ജീവൻരക്ഷാ രംഗത്ത് മഹനീയ മാതൃകതീർത്ത തൃശൂരിന്റെ അഭിമാനമാണ് ആക്ട്സെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
ആക്ട്സ് രജതജൂബിലിയോടനുബന്ധിച്ച് നിർധനരോഗികൾക്കുവേണ്ടിയുള്ള സൗജന്യ ഡയാലിസിസ് കെയർ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. വി.വി. ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വപ്നസൗധം ഭവന നിർമാണപദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഓഫർലെറ്റർ വിതരണംചെയ്തു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൾഖാദറിന് 'ഭദ്രപഥം' അവാർഡ് സമർപ്പിച്ചു. മാധ്യമ പ്രവർത്തനത്തിന് അവാർഡ് നേടിയ വടക്കാഞ്ചേരി പ്രസ് ക്ലബ് അംഗങ്ങളായ ടി.ഡി. ഫ്രാൻസിസ്, ശിവപ്രസാദ് പട്ടാമ്പി എന്നിവരെ ആദരിച്ചു.
കൗൺസിലർ പി.എൻ. വൈശാഖ്, ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. വത്സൻ, ബ്രാഞ്ച് രക്ഷാധികാരി അജിത്കുമാർ മല്ലയ, ട്രഷറർ വി. അനിരുദ്ധൻ, സെക്രട്ടറി കെ.എം. അബ്ദുൾ സലീം, സിബിൻ ജോണി, കെ.ബി. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.