പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
1574738
Friday, July 11, 2025 2:03 AM IST
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിന്റേയും വിഎച്ച്എസ്ഇയുടെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വിഎച്ച്എസ്ഇ ബ്ലോക്കിന്റെ മൂന്നാമത്തെ നില നിര്‍മിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ചടങ്ങില്‍ അധ്യക്ഷയായി.
പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിമേഷ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, വിദ്യാകിരണം ജില്ലാ കൊ ഓഡിനേറ്റര്‍ എന്‍.കെ. രമേഷ്, പ്രിന്‍സിപ്പല്‍മാരായ കെ.ആര്. ഹേന, ബിന്ദു പി. ജോണ്‍, ഹെഡ്മിസ്ട്രസ്മാരായ കെ.എസ്. സുഷ, പി.എം. അസീന, പിടിഎ പ്രസിഡന്റ്് പി.കെ. അനില്‍കുമാര്‍, എസ്എംസി ചെയര്മാന് എ.വി. ഷൈന്‍, ഒഎസ്എ പ്രതിനിധി അംബിക മുരളി എന്നിവര്‍ പങ്കെടുത്തു.