മൂ​ന്നു​പീ​ടി​ക:​ ദേ​ശീ​യ​പാ​ത 66 മൂ​ന്നു​പീ​ടി​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്. ഡ്രൈ​ വ​ർ ചാ​വ​ക്കാ​ട് അ​ക​ലാ​ട് സ്വ​ദേ​ശി വെ​ണ്ടാ​ട്ടി​ൽ റ​ഫീ​ക്ക് (48), മ​ണ​ത്ത​ല സ്വ​ദേ​ശി റ​ജ​ബ് മ​ൻ​സി​ലി​ൽ ഫ​ർ​ഹാ​ൻ (18) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ മൂ​ന്നു​പീ​ടി​ക​യി​ലെ ഫ​സ്റ്റ് എ​യ്‌​ഡ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോടെ മൂ​ന്നു​പീ​ടി​ക സെ​ന്‍ററി​നു തെ​ക്കുഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നും ചാ​വ​ക്കാ​ട്ടേ​യ്ക്കു പോ​യി​രു​ന്ന കാ​റും സ​വാ​ള ക​യ​റ്റി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കുപോ​യി​രു​ന്ന ച​ര​ക്കുലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണമാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.