ദേശീയ പണിമുടക്ക് പൂർണമെന്ന് ഇടതു തൊഴിലാളിസംഘടനകൾ
1574459
Thursday, July 10, 2025 1:07 AM IST
തൃശൂർ: ദേശീയപണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണമെന്ന് ഇടതുതൊഴിലാളി സംഘടനകളായ സിഐടിയുവും എഐടിയുസിയും. സ്വകാര്യ ബസ് സർവീസുകൾ പൂർണമായും നിലച്ചു. ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. കെഎസ്ആർടിസിയുടെ നാലു ബസുകളാണ് ഓടിയതെന്നും അപ്പോളോ ടയേഴ്സ്, കേരള ഫീഡ്സ്, ഔഷധി, ബാങ്ക്, ഇൻഷ്വറൻസ് തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾ സ്തംഭിച്ചെന്നും സംഘടനകൾ അവകാശപ്പെട്ടു.
തൃശൂർ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് എം. രാധാകൃഷ്ണൻ, യു.പി. ജോസഫ്, പി.കെ. ഷാജൻ, മീര നിമേഷ് - സിഐടിയു, എം.കെ. തങ്കപ്പൻ- ടിയുസിഐ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്- കെടിയുസി, എം.കെ. പ്രഭാകരൻ- കെഎസ്കെടിയു, പി.കെ. കൃഷ്ണൻ- എച്ച്എംകെപി, മോഹൻദാസ് എടക്കാടൻ- എൻസിപിസിഎസ്, ഇ. നന്ദകുമാർ- എഫ്ഇഎസ്ടിഒ, ആർ.ടി. യാദവ്- എഐബിഇഎ, ജെറിൻ ജോണ്‍-ബെഫി, ആർ. ഹരീഷ്- ജോയിന്റ് കൗണ്‍സിൽ, ഡോ. കെ.ആർ. രാജീവ്- കെജിഒഎ, ഷൈലേഷ്- കെഎസ്ഇബി, എ. സിയാവുദീൻ, എം.ആർ. രാജൻ- സിഐടിയു, സിഐടിയു ജില്ലാ സെക്രട്ടറി ടി. സുധാകരൻ, കെ.എൻ. രഘു- എഐടിയുസി എന്നിവർ പ്രസംഗിച്ചു.
എൽഐസി ജീവനക്കാർ ദേശീയ പണിമുടക്കിന്റെ ഭാഗമായി. തൃശൂർ ഡിവിഷണൽ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധപ്രകടനം ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തൃശൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥ്, ഡിവിഷണൽ വൈസ് പ്രസിഡന്റ് എ.കെ. ജയ, വനിതാ സബ് കമ്മിറ്റി കണ്‍വീനർ കെ.കെ. പ്രിയ എന്നിവർ പ്രസംഗിച്ചു.