മെറ്റ്സിൽ വിദ്യാർഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം
1574740
Friday, July 11, 2025 2:03 AM IST
മാള: മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സിലെ ഒന്നാം വർഷ വിദ്യാർഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭം 2കെ25' നടത്തി.
മാള എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രഫ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ പ്രഫ. ഫോൺസി ഫ്രാൻസിസ്, മാനേജ്മെന്റ്് വിഭാഗം മേധാവി പ്രഫ. പി. എസ്. പ്രസിത, പി.ജി. ഷിൻസി , മുഹമ്മദ് ഷമീൽ, കായിക വിഭാഗം മേധാവി കെ.എം. സനീഷ്, സി.എസ്. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.