റെഡ് വോളന്റിയർ പരേഡും പൊതുസമ്മേളനവും ഇന്ന്
1574460
Thursday, July 10, 2025 1:07 AM IST
ഇരിങ്ങാലക്കുട: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളന്റിയർ മാർച്ചും പൊതുസമ്മേളനവും ഇന്ന്.
എടതിരിഞ്ഞിയിലെ വി.വി. രാമൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥയും അന്തിക്കാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നുള്ള പതാകജാഥയും പരിയാരം കർഷക സമരകേന്ദ്രത്തിൽനിന്നുള്ള ബാനർ ജാഥയും വൈകീട്ടു നാലിനു കുട്ടംകുളം പരിസരത്തു സംഗമിക്കും. ജാഥാ ക്യാപ്റ്റൻ ടി. പ്രദീപ് കുമാറിൽനിന്ന് സ്വാഗതസംഘം ജനറൽ കണ്‍വീനർ ടി.കെ. സുധീഷ് കൊടിമരം ഏറ്റുവാങ്ങും. ജാഥാ ക്യാപ്റ്റൻ കെ.പി. സന്ദീപിൽനിന്നു പതാക ടി.ആർ. രമേഷ് കുമാറും കെ.എസ്. ജയയിൽനിന്ന് ബാനർ കെ.ജി. ശിവാനന്ദനും ഏറ്റുവാങ്ങും. തുടർന്നു റെഡ് വോളന്റിയർ പരേഡ് ആരംഭിക്കും.
പൊതുസമ്മേളനവേദിയായ അയ്യങ്കാവ് മൈതാനിയിൽ മുതിർന്ന സിപിഐ നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തും. റവന്യു മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.