സിപിഐ ജില്ലാസമ്മേളനം തുടങ്ങി
1574725
Friday, July 11, 2025 2:03 AM IST
ഇരിങ്ങാലക്കുട: ഇന്ക്വിലാബിന്റെ ഇടിമുഴക്കത്തില് ആയിരങ്ങള്‍ ഒരേശബ്ദമായി ഏറ്റുവിളിച്ച മുദ്രാവാക്യങ്ങള്‍ക്കിടെ സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ ചെങ്കൊടി ഉയര്‍ന്നു.
റെഡ് വോളന്റിയര്‍മാരുടെ അകമ്പടിയോടെ പതാക, ബാനര്‍, കൊടിമര ജാഥകള്‍ പൊതുസമ്മേളന നരിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ദേശീയ കൗണ്‍സിലംഗമായ റവന്യൂമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്, ദേശീയ കൗണ്‍സിലംഗങ്ങളായ സത്യന് മൊകേരി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എന്‍. ജയദേവന്, എന്‍. രാജന്, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി.എസ്. സുനില്‍കുമാര്‍, വി.എസ്. പ്രിന്‍സ്, ഷീല വിജയകുമാര്‍, കെ.ജി. ശിവാനന്ദന്, കെ.പി. സന്ദീപ്, രാകേഷ് കണിയാംപറമ്പില്‍, ജില്ലാ അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രന് എംഎല്‍എ, ടി.ആര്. രമേഷ്കുമാര്‍, സംഘാടക സമിതി ഭാരവാഹികളായ എന്‍.കെ. ഉദയപ്രകാശ്, പി. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്നു തുടങ്ങും
ഇരിങ്ങാലക്കുട: സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നു മുതല്‍ 13 വരെ നടക്കും. രാവിലെ 10ന് പി.കെ. ചാത്തന്മാസ്റ്റര് നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന് പതാക ഉയര്‍ത്തും.
നേതാക്കളായ കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, കെ. രാജന്, ജെ. ചിഞ്ചുറാണി, സത്യന് മൊകേരി, മുല്ലക്കര രത്നാകരന്, എന്‍. രാജന്, സി.എന്‍. ജയദേവന്, രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ജില്ലയിലെ 17,827 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 362 പ്രത്യേക ക്ഷണിതാക്കളും 21 ക്ഷണിതാക്കളും ഉള്‍പ്പടെ 395 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.