മേലൂർ ശാന്തിപുരത്ത് കിണർ ഇടിഞ്ഞുതാണു
1574742
Friday, July 11, 2025 2:03 AM IST
മേലൂർ: ശാന്തിപുരം ഒന്നാം വാർഡിൽ വീട്ടുപറമ്പിലെ കിണർ പൂർണമായി ഇടിഞ്ഞുതാഴ്ന്നത് വീട്ടുടമയെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി. ശാന്തിപുരം പള്ളിക്കുസമീപം നെറ്റിക്കാടൻ ജോസ്മോന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
വെട്ടുകല്ലിന്റെ സാന്നിധ്യമുള്ള പ്രദേശത്ത് കിണർ ഇടിയാനുള്ള സാഹചര്യവും സാധ്യതയും പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവമറിഞ്ഞ് വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.