വാർഷികവും കുടുംബസംഗമവും
1574735
Friday, July 11, 2025 2:03 AM IST
പുന്നയൂർക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്തു.
യൂണിറ്റ് പ്രഡിഡന്റ് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു. കുടുംബസുരക്ഷാ പദ്ധതിയായ ഭദ്രം, ഭദ്രം പ്ലസ്, ബെനവലന്റ് സൊസൈറ്റി എന്നിവയിൽനിന്നായി ആശ്രിതർക്ക് 18.5 ലക്ഷം രൂപയുടെ സഹായം വിതരണംചെയ്തു. മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി വിശദികരിച്ചു. കവി ടി.എം. ഡെറി പോളിനെ നടൻ ശിവജി ഗുരുവായൂർ ആദരിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നതവിജയം നേടിയ 16പേർക്ക് ഉപഹാരം നൽകി.
ജില്ലാസെക്രട്ടറി എം.കെ. പോൾസൺ, നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ്, വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ ഷാജൻ വാഴ പ്പുള്ളി, ഉണ്ണികൃഷ്ണൻ, ലിയോൺ വാഴപ്പുളളി, ഒ. ഏനു എന്നിവർ പ്രസംഗിച്ചു.