മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
1574461
Thursday, July 10, 2025 1:07 AM IST
ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷികം ഇന്ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണദിവ്യബലിക്കും കബറിടത്തിലുള്ള ശുശ്രൂഷകള്‍ക്കും ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 1978ല്‍ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതല്‍ അധ്യക്ഷനായി സേവനം ചെയ്തിരുന്ന ബിഷപ് 2010 ഏപ്രില്‍ 18നാണ് ഔദ്യോഗികസ്ഥാനം ഒഴിഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കെ 2016 ജൂലൈ 10നാണ് ദിവംഗതനായത്.