എന്‍.എം. ബാലകൃഷ്ണന് അനുസ്മരണം നടത്തി
1575398
Sunday, July 13, 2025 8:22 AM IST
കാറളം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എന്‍.എം. ബാലകൃഷ് ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സര്‍വകക്ഷി അനുശോചന യോഗം നടത്തി. കിഴുത്താനി ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
മുന്‍ ഗവ. ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പ്രസാദ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ അനില്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പില്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്് വി.ഡി. സൈമണ്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. മുകുന്ദന്, കെഎസ്ഇബി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഉണ്ണി പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.