എൻസിപിയിൽനിന്ന് രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നു
1575409
Sunday, July 13, 2025 8:24 AM IST
തൃശൂർ: ഇടതുപക്ഷ സർക്കാരിന്റെ കർഷകജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എൻസിപിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നു.
തൃക്കൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെന്പറുമായിരുന്ന എൻസിപി തൃശൂർ ജില്ലാ സെക്രട്ടറി ജോൺ വട്ടക്കുഴി, മുൻ പഞ്ചായത്ത് മെന്പറും ദളിത് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന പി.സി. കറപ്പൻ, നിയോജകമണ്ഡലം സെക്രട്ടറി പി.ടി. ജോണി പുതുശേരി, മഹിളാ വിഭാഗം നേതാവ് എൻ.എസ്. പവിത്ര തുടങ്ങിയ നേതാക്കളും പ്രവർത്തകരുമാണ് രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയിൽനിന്നും ഇവർ അംഗത്വം സ്വീകരിച്ചു.