കമ്പ്യൂട്ടറും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കൈമാറി
1575402
Sunday, July 13, 2025 8:22 AM IST
കൊരട്ടി: വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറ്റാരിക്കൽ കർഷക സമിതിക്ക് കമ്പ്യൂട്ടറും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കൈമാറി കൊരട്ടി സർവീസ് സഹകരണ ബാങ്ക്. കർഷക സമിതി പ്രസിഡന്റ്് പി.നാരായണൻ, ബാങ്ക് പ്രസിഡന്റ്് അഡ്വ. കെ.എ. ജോജിയിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സുഭാഷ്, വിഎഫ്പിസികെജില്ലാ മാനേജർ എ.എ. അംജ, ഡെപ്യൂട്ടി മാനേജർ അനുപമ രാജ, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.ബി.രാജു, ഐ.ജി. ഉമേഷ് കുമാർ, ബിൻസി വിത്സൺ, നളിനി ഗോപിനാഥ്, സി.ആർ. സോമശേഖരൻ, ഷിമ സുധിൻ, പി.ഒ. ജയൻ, വി.ഒ. പൗലോസ്, സിനി ബേബി, ബാങ്ക് സെക്രട്ടറി എൻ.ജി. സനിൽകുമാർ എന്നിവർ സന്നിഹിതരായി.