തെങ്ങുവീണ് വീടു തകര്‍ന്നു
1575419
Sunday, July 13, 2025 8:24 AM IST
വരന്തരപ്പിള്ളി: അമ്മുക്കുളത്ത് തെങ്ങുവീണ് വീടുതകര്‍ന്നു. സ്രാമ്പിക്കല്‍ തിലകന്റെ ഓടിട്ട വീടിനുമുകളിലാണ് തെങ്ങുവീണത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
ഇവരുടെതന്നെ പറമ്പിലെ തെങ്ങാണ് കാറ്റില്‍ കടപുഴകിയത്. അംഗപരിമിതനായ തിലകനും ഭാര്യയും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. അപകടംനടന്ന സമയത്ത് തിലകനും ഭാര്യയും അകത്തുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.