സിപിഐ ജില്ലാ സമ്മേളനം: വിദ്യാര്‍ഥികളുടെ ഭാവിതകര്‍ക്കുന്ന ദേശീയ പരീക്ഷാ ഏജന്‍സി പിരിച്ചുവിടണം
1575411
Sunday, July 13, 2025 8:24 AM IST
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളുടെയും വിദ്യഭ്യാസത്തിന്റെയും ഭാവിതകര്‍ക്കുന്ന ദേശീയ പരീക്ഷാ ഏജന്‍സിയെ പിരിച്ചുവിടണമെന്ന് സിപിഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസരംഗത്തെയും വിദ്യാ ര്‍ഥികളുടെ സുരക്ഷിതമായ ഭാവിയെയും ദോഷകരമായി ബാധിക്കുംവിധം പരീക്ഷാസംവിധാ നങ്ങളില്‍ അടിക്കടി അട്ടിമറികള്‍ സംഭവിക്കുകയാണ്. യാതൊരു സുതാര്യതയും ഇല്ലാതെയാണു ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) രാജ്യത്തെ പരീക്ഷാ നടപടികള്‍ കൈകാര്യം ചെയ്യുന്നത്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാന സംഭാവനകളില്‍ ഒന്നായിട്ടാണ് 2017 ല്‍ എന്‍ടിഎ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് എന്‍ടിഎ.
ആദ്യഘട്ടത്തില്‍ സിബിഎസ്ഇയും എഐസിടിഇയും നടത്തിയിരുന്ന പരീക്ഷകളുടെ നടത്തിപ്പുചുമതലയാണു നല്‍കിയത്. 2018 ഡിസംബറില്‍ യുജിസി, നെറ്റ് പരീക്ഷയുടെ ചുമതലയും പിടിച്ചെടുത്ത് എന്‍ടിഎയ്ക്ക് നല്കി. ഇതോടെ, ചരിത്രത്തിലില്ലാത്തവിധം ചോദ്യപേപ്പര്‍ മാഫിയകള്‍ രാജ്യത്ത് വിഹരിക്കാന്‍ തുടങ്ങി.
സോള്‍വര്‍ ഗ്യാങ്ങ്് ഉള്‍പ്പടെയുള്ള ചോദ്യപേപ്പര്‍ മാഫികള്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വില്പനയ്ക്കു വയ്ക്കുകയാണ്. ഇത് കേവലം പരീക്ഷാ ക്രമക്കേടെന്നോ, ചോദ്യപേപ്പര്‍ ചോര്ച്ചയെന്നോപറഞ്ഞ് നിസാ രവത്്കരിക്കാനാവില്ല. കോടികളുടെ അഴിമതികൂടിയാണ് ചോദ്യപേപ്പര്‍ മാഫിയ നടത്തുന്നത്.
ദേശീയ ഏജന്‍സി നടത്തുന്ന പരീകള്ക്കായി അഹോരാത്രം കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാര്ഥികളെയാകെ പെരുവഴിയിലാക്കാ നാണ് ഇതുവഴിവച്ചത്. നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തു. ഇതു ഗൗരവമായി കാണ ണം. വിദ്യാര്‍ഥികളുടെ ഭാവിതുലയ്ക്കുന്ന, ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്ന ദേശീയ പരീക്ഷ ഏജന്‍സിയെ പിരിച്ചുവിടണമെന്നും പരീക്ഷാ നടത്തി പ്പുകള്‍ വികേന്ദ്രീകരിച്ച് സുതാര്യമായി നിര്‍വഹിക്കാനുള്ള ചുമത യുജിസിക്കും സര്‍വകലാശാലകള്‍ക്കും തിരികെ നല്‍കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ഇന്നു സമാപിക്കും
ഇരിങ്ങാലക്കുട: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ ചരമദിനമായിരുന്ന ഇന്നലെ പികെവിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രന് പികെവിയെ അനുസ്മരിച്ചു. പി. ബാലചന്ദ്രന് എംഎൽഎ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവർ അവതരിപ്പിച്ച റിപ്പോര്ട്ടിന്മേൽ പ്രതിനിധികൾ ചര്‍ച്ച നടത്തി. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീറും കെ. രാജനും മറുപടി നല്കി.
സിപിഐ ഉപരിഘടകങ്ങളില്‍ നിന്നുള്ള കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, കെ. രാജന്, സത്യന് മൊകേരി, അഡ്വ. എന്‍. രാജന്, സി.എന്‍. ജയദേവ്, രാജാജി മാത്യു തോമസ്, ജെ. ചിഞ്ചുറാണി തുടങ്ങിയവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുന്നുണ്ട്. ഇന്നു പുതിയ ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.