യുഡിഎഫ് ദേശീയപാത ഉപരോധിച്ചു
1575416
Sunday, July 13, 2025 8:24 AM IST
ചാവക്കാട്: ചേറ്റുവ - ചാവക്കാട് ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ ഉപരോധസമരം സംഘടിപ്പിച്ചു.
നോര്‍ത്ത് ഒരുമനയൂര്‍ ജുമാ മസ്ജിദിനു മുമ്പില്‍ ദേശീയപാത 66 ലാണ് റോഡ് തടഞ്ഞ് വാഹനങ്ങള്‍ ഉപരോധിച്ചത്. ചാവക്കാട് മുതല്‍ വില്ല്യംസ് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ദേശീയപാത പൂർണമായും തകര്‍ന്നുകിടക്കുകയാണ്.
വിദ്യാർഥികൾ, റോഡരുകിലെ വ്യാപാരികൾ, കാൽനടയാത്രക്കാർ എല്ലാവരും ദുരിത ത്തിലാണ്. യുഡിഎഫ് കൺവീനർ കെ.ജെ. ചാക്കോ ഉദ്ഘാടനംചെയ്തു. യുഡിഎഫ് ചെയര്മാന് കെ.വി. അബ്ദുല്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ആഷിത, നസീര്‍ മൂപ്പില്‍, ഒരുമനയൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ലീന സജീവന്, ഡയറക്ടര്‍മാരായ നൂര്ജഹാന്, നൗഷാദ്, നഷ്റ മുഹമ്മദ്, റഷീദ് കാരയില്‍,ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു.