സദനം കൃഷ്ണൻകുട്ടിക്ക് ആദരം
1575399
Sunday, July 13, 2025 8:22 AM IST
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ, കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിയെ വസതിയിലെത്തി ആദരിച്ചു. ഗുരുപൂർണിമാദിനത്തിൽ പൈതൃകംനടത്താറുള്ള ഗുരുവന്ദനത്തിന്റെ ഭാഗമായാണ് ആദരം.
ഇരിങ്ങാലക്കുടയിലെ വസതിയിലെത്തി അദ്ദേഹത്തിന് പൊന്നാടയും ഉപഹാരവും പണക്കിഴിയുംനൽകി ആദരിച്ചു.
പൈതൃകം കോഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, പൈതൃകം കലാക്ഷേത്ര ചെയർമാനും ഓട്ടൻതുള്ളൽ ആചാര്യനുമായ മണലൂർ ഗോപിനാഥ്, ജനറൽ കൺവീനർ ശ്രീകുമാർ പി.നായർ, സെക്രട്ടറി മധു കെ.നായർ, പിആർഒ രാജേഷ് ഗുരുവായൂർ, കെ.ആർ. മുരളീധരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.