കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1575413
Sunday, July 13, 2025 8:24 AM IST
എരുമപ്പെട്ടി: എയ്യാലിൽ കാട്ടുപന്നി കിണറ്റിൽവീണു. എയ്യാൽ ക്ഷേത്രത്തിനടുത്ത് കക്കാടത്ത് ഞാലിൽ വേലായുധന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പന്നി വീണത്.
പഞ്ചായത്തിന്റെ നിർദേശപ്രകാരം ഷൂട്ടർ നെൽസൺ ജെ.പാലക്കൽ അരണാട്ടുകര സ്ഥലത്തെത്തി പന്നിയെ കിണറ്റിൽവച്ച് വെടിവച്ചുകൊന്നു. എരുമപ്പെട്ടി വനപാലകര്‍ സ്ഥലത്തെത്തി. ആർആർടി അംഗം ബൈജു കടങ്ങോടിന്റെ നേതൃത്വത്തിൽ നാട്ടുകാരായ നജീബ് കൊമ്പത്തേയിൽ, രാജേഷ്, സുനി, പ്രമോദ് എന്നിവർ ചേർന്ന് പന്നിയെ പുറത്തെടുത്ത് സംസ്കരിച്ചു.