കൈയെഴുത്തു മാഗസിനുകൾ പ്രകാശനം ചെയ്തു
1264454
Friday, February 3, 2023 12:29 AM IST
അഗളി: കുട്ടികളിലെ ഭാഷാശേഷിയും വായനാശീലവും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി കൂക്കംപാളയം ഗവണ്മെന്റ് യുപി സ്കൂളിൽ കൈയെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു. നീഹാരം, പൂന്തേൻ, ഭൗമിക, ജ്യോതി, നിലാവ് തുടങ്ങി പതിമൂന്ന് മാഗസിനുകൾ ആണ് സാക്ഷരം പദ്ധതിയുടെ ഭാഗമായി പ്രകാശനം ചെയ്തത്. പുരോഗമന കലാ സാഹിത്യ സംഘം അട്ടപ്പാടി ഏരിയ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി അധ്യാപകരായ ബീന വർഗീസ്, സരോജിനി എന്നിവർ പ്രസംഗിച്ചു.