നെന്മാറ- വല്ലങ്ങി വേലയ്ക്കു കൊ​ടി​യേ​റി
Friday, March 24, 2023 12:33 AM IST
നെ​ന്മാ​റ: ഏ​പ്രി​ൽ മൂ​ന്നി​ന് ആ​ഘോ​ഷി​ക്കു​ന്ന പ്ര​സി​ദ്ധ​മാ​യ നെ​ന്മാ​റ- വ​ല്ല​ങ്ങി വേ​ല ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​രു ദേ​ശ​ങ്ങ​ളി​ലും കൊ​ടി​യേ​റ്റം ന​ട​ത്തി.
ദേ​ശ​പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​യ്ക്കു ശേ​ഷം ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ​ര​ന്പ​രാ​ഗ​ത​മാ​യ കൊ​ടി​യേ​റ്റം.
കു​രു​ത്തോ​ല​യും കൂ​റ​യും കെ​ട്ടി കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച മു​ള​ക​ളി​ലാ​ണ് ര​ണ്ട് മ​ന്ദു​ക​ളി​ലും മു​ളം​കൂ​റ​യി​ട​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. നെ​ന്മാ​റ ദേ​ശ​ക്കാ​ർ അ​യി​നം​പാ​ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ത​റ​വാ​ട്ടി​ൽ നി​ന്നും വ​ല്ല​ങ്ങി​ക്കാ​ർ പ​ടി​വ​ട്ടം വീ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച മു​ള​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്.
നെ​ന്മാ​റ ദേ​ശം വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്തു കൊ​ടി​യേ​റ്റം ന​ട​ത്തി. ദി​വ​സ​വും രാ​ത്രി നെ​ന്മാ​റ ദേ​ശ​ക്കാ​ർ കു​മ്മാ​ട്ടി​യും വ​ല്ല​ങ്ങിക്കാ​ർ ക​ണ്യാ​റും ആ​ഘോ​ഷി​ക്കും.