തത്തമംഗലം സെന്റ് മേരീസ് ദേവാലയത്തിൽ തിരുശേഷിപ്പു വണങ്ങാൻ ആയിരങ്ങളെത്തി
1416387
Sunday, April 14, 2024 6:14 AM IST
തത്തമംഗലം: സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ കുരിശിന്റേയും പന്ത്രണ്ട് ക്രിസ്തുശിഷ്യന്മാരുടെയും കത്തോലിക്കാസഭയിലെ ഇരുന്നൂറോളം വിശുദ്ധരുടേയും തിരുശേഷിപ്പുകള്‍ ഇന്നലെ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ ഭക്തജനങ്ങള്‍ക്ക് നേരില്‍ കാണാനും വണങ്ങി മാധ്യസ്ഥം യാചിക്കുവാനും സൗകര്യം നൽകി.
രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫൊറോന വികാരി ഫാ. ബെറ്റ്സണ്‍ തുക്കുപറമ്പില്‍ കാര്‍മികത്വം വഹിച്ചു. ആയിരത്തോളം ഭക്തജനങ്ങള്‍ തിരുശേഷിപ്പു വണങ്ങി ആരാധനാശുശ്രൂഷയില്‍ പങ്കുകൊണ്ടു. രാത്രി ഏഴിനു നടന്ന ദിവ്യകാരുണ്യ ആശീർവാദത്തോടെ ആരാധന സമാപിച്ചു.