മൊയലൻ ആന്റണി തോമസ് ടെക്സസിൽ അന്തരിച്ചു
Thursday, August 14, 2025 11:10 AM IST
ഹൂസ്റ്റൺ: ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ്(95) ഹൂസ്റ്റണിൽ അന്തരിച്ചു. മൊയലൻ ആന്റണി തോമസ്ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെന്റ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000ൽ അമേരിക്കയിലെത്തി.
ഭാര്യ: സെലിൻ സ്കൂൾ പ്രിൻസിപ്പലായിരുന്നു. മക്കൾ: ബിജോയ്, സന്തോഷ്, ഡോ. ആനി (സീമ). മരുമക്കൾ: നിർമ്മല, ഷൈനി, മൈജോ മൈക്കൾസ് (കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ്).
സംസ്കാര ചടങ്ങുകളും സംസ്കാരവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെന്റ് മൈക്കിൾ ദ ആർക്കേഞ്ചൽ പള്ളിയിൽ (100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്സൺ, TX 77566).