കേരള സമാജം ഓഫ് ന്യൂജഴ്സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Thursday, August 14, 2025 3:39 PM IST
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സിയും (കെഎസ്എൻജെ) വൈറ്റാലന്റ് ഗ്രൂപ്പും സംയുക്തമായി ബർഗെൻഫീൽഡിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 28 പേർ പരിപാടിയിൽ പങ്കെടുത്തു.

കേരള സമാജം ഓഫ് ന്യൂജഴ്സി ഭാരവാഹികളായ ടോമി തോമസ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ, ബോബി തോമസ്, ബിനു ജോസഫ് പുളിക്കൽ, സിറിയക് കുര്യൻ എന്നിവർ നേതൃത്വം നൽകി.