ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ന​ട​ത്തു​ന്ന 78-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ശ​സ്ത സി​നി​മ, ടി​വി പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​നും സ്‌​ക്രി​പ്‌​റ്റ് റൈ​റ്റ​റും സ്റ്റാ​ൻ​ഡ് അ​പ്പ് കൊ​മേ​ഡി​യ​നു​മാ​യ സു​നീ​ഷ് വാ​ര​നാ​ട്‌ നേ​തൃ​ത്വം ന​ൽ​കും.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വാ​ണ് സു​നീ​ഷ് വാ​ര​നാ​ട്. ഗോ​ഡ് ഫാ​ദ​ർ, റാം​ജി റാ​വ് സ്പീ​കിം​ഗ് പോ​ലെ നി​ര​വ​ധി സി​നി​മ​ക​ളി​ലും നി​ര​വ​ധി ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ൽ സ്ക്രി​പ്റ്റ് റൈ​റ്റ​ർ ആ​യും ശോ​ഭി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മേ​ഡി​യ​നാ​യി ജ​ന​പ്രീ​തി നേ​ടി​യി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ മി​ക​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ക്രി​സ്റ്റോ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് (9999 Gantry Rd, Philadelphia, PA 19115) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കോ​ൺ​ഗ്ര​സ് നേ​താ​വും കാ​സ​ർ​കോ​ട് എം​പി​യു​മാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ മു​ഖ്യാ​തി​ഥി​യാ​കും.


ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പു​റ​മെ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ത്താ​ഴ വി​രു​ന്നോ​ടു കൂ​ടി​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​ക. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ 215 262 0709 , ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ 267 980 7923, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് റ്റി ​നെ​ല്ലി​ക്കാ​ല 267 322 8527, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ 215 605 7310.