ഐഒസി സൗത്ത് വെസ്റ്റ് ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
ബാബു പി. സൈമൺ
Tuesday, August 12, 2025 5:46 PM IST
ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡാളസിലെ ഇർവിംഗിലുള്ള ഔർ പ്ലേസ് ഇന്ത്യൻ റസ്റ്റോറന്റിൽ 15ന് രാത്രി ഏഴിനാണ് ആഘോഷ പരിപാടികൾ നടക്കുക.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമകൾ പുതുക്കാനും സ്വാതന്ത്ര്യത്തിന്റെ സന്തോഷം പങ്കിടാനും ഈ ആഘോഷം ഒരു വേദിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ഓർമിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങിൽ അരങ്ങേറും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം പാസ്മൂലം ആയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 13ന് മുൻപായി അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സതീഷ് നൈനാൻ - 214 478 6543.