വാ​ഷിം​ഗ്ട​ൺ ഡി​സി: ബ്യൂ​റോ ഓ​ഫ് ലേ​ബ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ്(ബി​എ​ൽ​എ​സ്) ത​ല​വ​നാ​യി ഇ.​ജെ. ആ​ന്‍റ​ണി​യെ പ്രസിഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നാ​മ​നി​ർ​ദേ​​ശം ചെ​യ്തു. ദു​ർ​ബ​ല​മാ​യ തൊ​ഴി​ൽ ഡാ​റ്റ​യെ തു​ട​ർ​ന്ന് മു​ൻ മേ​ധാ​വി​യെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ്യൂ​റോ ഓ​ഫ് ലേ​ബ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ്(ബി​എ​ൽ​എ​സ്) ത​ല​വ​നാ​യി യ​ഥാ​സ്ഥി​തി​ക സാ​മ്പ​ത്തി​ക വിദഗ്ധനായ ഇ.​ജെ. ആ​ന്‍റ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​നി​ലെ ഫെ​ഡ​റ​ൽ ബ​ജ​റ്റ് അ​ന​ലി​സ്റ്റാ​ണ് ആ​ന്‍റണി. ത​ന്‍റെ ഭ​ര​ണ​ത്തി​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും ആ​ന്‍റണി പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ സ​ത്യ​സ​ന്ധ​വും കൃ​ത്യ​വു​മാ​യി​രി​ക്കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തൊ​ഴി​ൽ ക​ണ​ക്കു​ക​ൾ ത​ന്നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ട്രം​പ് ബി​എ​ൽ​എ​സ് ക​മ്മീ​ഷ​ണ​ർ എ​റി​ക്ക മ​ക്എ​ന്‍റ​ർ​ഫ​റെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഈ ​നീ​ക്കം സാ​മ്പ​ത്തി​ക വി​ദ​ഗ്ധരു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.


ബി​എ​ൽ​എ​സിന്‍റെ ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്ന് നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ഡോ​ക്‌ട​റേ​റ്റ് നേ​ടി​യ ആന്‍റ​ണി. ഡാ​റ്റാ ശേ​ഖ​ര​ണ രീ​തി​യെ അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യു​ക​യും ക​ണ​ക്കു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ഈ ​നി​യ​മ​ന​ത്തി​ന് യു​എ​സ് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് സെ​ന​റ്റി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ട്.