ഫാ. ഡേവിസ് ചിറമേൽ അമേരിക്ക സന്ദർശനത്തിനെത്തുന്നു
Wednesday, August 13, 2025 12:59 PM IST
മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്താനായി അമേരിക്കയിൽ എത്തുന്നു.
ഒക്ടോബർ നാല് മുതൽ 24 വരെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ഒക്ടോബർ അഞ്ചിന് ഷിക്കാഗോയിൽ അക്ഷയ പാത്ര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആന്വൽ ഗാലയിൽ സംബന്ധിക്കും.
അക്ഷയ പത്ര ഫൗണ്ടേഷൻ, കിഡ്നി ഫെഡറേഷനും ഹങ്കർ ഹൻഡ് ഇന്റർനാഷണലുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന "പ്രതിദിനം 5000 സ്കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം' പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ന്യൂയോർക്ക്, മയാമി, ടെക്സസ് എന്നിവിടങ്ങളിലും വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക - 305 776 7752.