ഏലിയാമ്മ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു
Wednesday, August 13, 2025 6:02 PM IST
ഡിട്രോയിറ്റ്: മുളക്കുഴ പിരളശേരി മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖ്(88) ഡിട്രോയിറ്റിൽ അന്തരിച്ചു. ആദ്യകാല പ്രവാസികളിൽ ഒരാളായ ഏലിയാമ്മ പരേഖ് ഡിട്രോയിറ്റ് മാർത്തോമ്മ ഇടവക അംഗമാണ്.
പരേതനായ മന്‍ഹർ പരേഖിന്റെ ഭാര്യയാണ്. പൊതുദർശനം ബുധനാഴ്ച് വൈകുന്നേരം ആറ് മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
മക്കൾ: ഡോ. അനിത, അഞ്ജു. മരുമക്കൾ: ഡോ. റാണ്ടി, ക്രെയിഗ്. കൂടുതൽ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 586 922 7137.
വാർത്ത: അലൻ ചെന്നിത്തല