ഡാ​ള​സ് : പ്ര​സി​ദ്ധ ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​സം​ഗ​ക​നും പ്ര​മു​ഖ വേ​ദ​പ​ണ്ഡി​ത​നും, ധ്യാ​ന ഗു​രു​വും, ചി​ന്ത​ക​നും, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നു​മാ​യ റ​വ . ഫാ ​ഡേ​വി​സ് ചി​റ​മേ​ലി​ന്‍റെ ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണം ശ്ര​വി​ക്കു​വാ​ന്‍ അ​വ​സ​രം ഒ​രു​ങ്ങു​ന്നു.

ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ർ 17, 18​വ (വെ​ള്ളി ,ശ​നി ) തീ​യ​തി​ക​ളി​ല്‍ മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷനി​ല്‍ റ​വ. ഫാ ​ഡേ​വി​സ് ചി​റ​മേ​ൽ തി​രു​വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ല്‍ 9 വ​രെ​യും ശ​നി​യാ​ഴ്ച വൈകുന്നേരം 6.30 മുതൽ വൈകിട്ട് വര​രെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍ ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍ അ​നു​ഗ്ര​ഹ​ക​ര​മാ​ക്കി തീ​ര്‍​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ​ഭാ വൃ​ത്യാ​സം കൂ​ടാ​തെ യോ​ഗ​ങ്ങ​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.


ക​ൺ​വെ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:
റ​വ. എ​ബ്ര​ഹാം വി ​സാം​സ​ൺ :2148864532, ബി​ജോ​യ് ബാ​ബു:6825619820, ജോ ​ഇ​ട്ടി:2146041058,
ബി​പി​ൻ ജോ​ൺ :4699559609, ദി​ബു ബെ​ഞ്ച​മി​ൻ:6898001218, ജോ​ബി ജോ​ൺ:2142353888