ടെക്സസിൽ അഞ്ചു വയകാരിയെ കൈയിൽ പിടിച്ചു തള്ളി; അധ്യാപിക അറസ്റ്റിൽ
പി.പി. ചെറിയാൻ
Thursday, October 16, 2025 6:47 AM IST
ടെക്സസ്: അഞ്ചു വയസുകാരിയെ ഉപദ്രവിച്ചതിന് അന്ന ഐഎസ്ഡിയിലെ ഹെൻഡ്രിക്സ് എലമെന്ററി സ്കൂളിലെ കിൻഡർഗാർട്ടൻ അധ്യാപികയായ മിക്കേയ്ലാ ബെത്ത് പ്രീസ്റ്റ് അറസ്റ്റിൽ.
കുട്ടിയുടെ കയ്യിൽ പിടിച്ച് തള്ളിയെന്നാണ് അധ്യാപികയ്ക്കെതിരെയുള്ള പരാതി. കുട്ടിയുടെ കയ്യിൽ പാട് കണ്ടതിനെത്തുടർന്ന് അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി.
ഇനി മിക്കേയ്ലായെ അധ്യാപന ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൂട്ടിച്ചേർത്തു.