പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ പുല്ലേലിൽ അന്തരിച്ചു
ശങ്കരൻകുട്ടി
Monday, October 20, 2025 10:39 AM IST
നൂറനാട്: പുലിമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ ചെല്ലമ്മ (85) അന്തരിച്ചു. പരേതയായ കുഞ്ഞു പിള്ള കുറുപ്പിന്റെ ഭാര്യയാണ്. ഷിക്കാഗോയിൽ സാമൂഹിക പ്രവർത്തകനും സമൂഹ നേതാവുമായ പ്രസന്നൻ പിള്ളയുടെ മാതാവാണ് പരേത.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഷിക്കാഗോ ചാപ്റ്റർ) വൈസ് പ്രസിഡന്റും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) ട്രസ്റ്റി ബോർഡ് അംഗവുമാണ് പ്രസന്നൻ പിള്ള.
പ്രസന്നൻ പിള്ള - ഡോ. അനിതാ പിള്ള (അമേരിക്ക), സുരേഷ് കുമാർ - ശൈലജ (സൗദി അറേബ്യ), ഗിരിജ രാമകൃഷ്ണൻ - രാമകൃഷ്ണ പിള്ള (മുംബൈ), ശ്രീനിവാസൻ - രമാദേവി (കേരളം), ശ്രീകുമാർ - ആശ ലക്ഷ്മി (ദുബായി) എന്നിവർ മക്കളും മരുമക്കളുമാണ്.
സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നൂറനാട് പുലിമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ വസതിയിൽ.