ഇന്റർനാഷണൽ പ്രയർലൈൻ പ്രാർഥനാ യോഗം ചൊവ്വാഴ്ച
പി.പി. ചെറിയാൻ
Monday, October 20, 2025 12:24 PM IST
ബോസ്റ്റൺ: 598-ാമത്തെ ഇന്റർനാഷണൽ പ്രയർലൈൻ സെഷൻ ചൊവ്വാഴ്ച നടക്കും. പ്രാദേശിക സമയം രാത്രി ഒമ്പതിന് (സിഎസ്ടി എട്ട്) ബോസ്റ്റണിലെ സെന്റ് വിൻസന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിൻ യൂണിവേഴ്സിറ്റി ഓഫ് മാസ്സാചുസറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രഫസർ ഡോ. ജോർജ് എം. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
തിരുവല്ലയിൽ നടത്തിയ ചടങ്ങിൽ മാർത്തോമ്മാ സഭയുടെ മാനവ സേവാ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡോ. ഏബ്രഹാം ബോസ്റ്റണിലെ കർമൽ മാർത്തോമ്മാ സഭാംഗമാണ്.
ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ: 1 712 770 4821. ആക്സസ് കോഡ്: 530464#.
കൂടുതൽ വിവരങ്ങൾക്ക്: ടി. എ. മാത്യു, ഹൂസ്റ്റൺ, ടിഎക്സ് - 713 436 2207, സി. വി. സാമുവൽ, ഡെട്രോയിറ്റ്, എംഐ - 86 216 0602.