ഹഡ്സൺ വാലി സിഎസ്ഐ കോൺഗ്രിഗേഷൻ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
പി.പി. ചെറിയാൻ
Monday, October 20, 2025 2:56 PM IST
ഹഡ്സൺ വാലി: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഗോസ്പൽ കൺവൻഷൻ നടത്തപ്പെടുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനും 65 ബ്രോഡ്വേ ഹോത്തോർൺ ന്യൂയോർക്കിൽ നടക്കുന്ന കൺവൻഷനിൽ "ജീവിതത്തിലെ വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തിലും ലക്ഷ്യത്തിലും സ്ഥിരത പുലർത്തുകയും വിജയം നേടുകയും ചെയ്യുക' എന്ന വിഷയത്തെ കുറിച്ച് പ്രമുഖ ഭിഷഗ്വരനും വേദ പണ്ഡിതനുമായ ഡോ. വീനോ ജോൺ ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും.
എല്ലാവരേയും കൺവൻഷനിലേക്കു ആത്മാർഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.