ഡാളസിൽ ലൗ ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു
പി.പി. ചെറിയാൻ
Monday, October 20, 2025 5:06 PM IST
ടെക്സസ്: ലൗ ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം ഡാളസ് സഭാ പരിസരത്ത് സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് റവ. ഷെർവിൻ ദോസിന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
രാത്രി 8.30 വരെ നീണ്ടുനിന്ന് പരിപാടിയിൽ വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ പ്രധാന ആകർഷണമായിരുന്നു പൊറോട്ട - ബീഫ്, പൂരി - മസാല, ബിരിയാണി തുടങ്ങിയ രുചികരമായ വിഭവങ്ങൾക്കൊപ്പം ചായ, കാപ്പി, പലഹാരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി ഫെയ്സ് പെയിന്റിംഗ്, ഗെയിംസ്, വിനോദപരിപാടികൾ തുടങ്ങിയവും ക്രമീകരിച്ചിരുന്നു. വൈകുന്നേരം ആറിനാണ് ലേലം ആരംഭിച്ചത്. റവ.ഡോ. മാധവരാജ് പാസ്റ്റർ സന്നിഹിതനായിരുന്നു.

"ബിരിയാണി ബ്രോസ്' എന്ന സ്റ്റാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ബിരിയാണി ടീമിന്റെ നേതൃത്വത്തിൽ മനോഹരമായി തയാറാക്കിയ 100 ടേക്കവേ പാക്കുകൾ സഭാംഗങ്ങളും സന്ദർശകരും സന്തോഷത്തോടെ സ്വീകരിച്ചു.