ഐപിസിഎൻഎ ഫിലീ ചാപ്റ്റർ ഹാഷ്മി താജ് ഇബ്രാഹിമിന് സ്വീകരണം നൽകി
ജോർജ് ഓലിക്കൽ
Monday, October 20, 2025 4:55 PM IST
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഫിലീ ചാപ്റ്റർ മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിന് സ്വീകരണം നൽകി. നോർത്ത്ഈസ്റ്റ് ഫിലഡൽഫിയയിലെ മയൂര ഇന്ത്യൻ റസ്റ്റോറന്റിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ ഫിലീ ചാപ്റ്റർ പ്രസിഡന്റ് അരുണ് കോവാട്ട് അധ്യക്ഷത വഹിച്ചു.
ഫിലീ ചാപ്റ്റർ ട്രഷററും നാഷണൽ ബോർഡ് മെന്പറുമായ വിൻസന്റ് ഇമ്മാനുവൽ ഏവരെയും സ്വാഗതം ചെയ്തു. ഐപിസിഎൻഎ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത്, മുൻ നാഷണൽ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ മധു കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്നു.
മറുപടി പ്രസംഗത്തിൽ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തന സംസ്കാരത്തെ ഹാഷ്മി പ്രശംസിച്ചു. തുടർന്നു നടന്ന ചോദ്യോത്തര വേളയിൽ കേരളത്തിലെ ഇപ്പോഴത്തെ മാധ്യമ സംസ്കാരത്തെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങൾക്ക് ഹാഷ്മി മറുപടി പറഞ്ഞു.

ഫിലീ ചാപ്റ്റർ ഭാരവാഹികളും ഫിലഡൽഫിയയിലെ വിവിധ സംഘടന പ്രതിനിധികളുമായ റോജീഷ് സാമുവൽ, സിജിൻ തിരുവല്ല, ലിജോ ജോർജ്, ബിനു മാതണ്ട,അലക്സ് തോമസ്, ജോബി ജോർജ്, സാബു സ്കറിയ, റോണി വറുഗീസ്, സജി സെബാസ്റ്റ്യൻ, ജോസ് തോമസ്, ജോസ് ആറ്റുപുറം, ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ, തോമസ് ചാണ്ടി, ജെയിംസ് പീറ്റർ, മാതനസമുവൽ, എന്നിവർ ചോദ്യോത്തര വേളയിൽ പങ്കെടുത്തു സംസാരിച്ചു.

ഫിലീ ചാപ്റ്റർ മുൻ പ്രസിഡന്റും നടപ്പു വർഷത്തെ ജോയിന്റ് സെക്രട്ടറിയുമായ ജോർജ് ഓലിക്കൽ സമ്മേളനം നിയന്ത്രിച്ചു. ഫിലീ ചാപ്റ്റർ മെന്പറും നാഷണൽ ബോർഡ് മെന്പറുമായ ജീമോൻ ജോർജ് നന്ദിയും പ്രകാശിപ്പിച്ചു.