ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു
Monday, October 20, 2025 2:36 PM IST
ന്യൂയോർക്ക്: ഈ മാസം 25ന് റോക്ലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്യൂണിറ്റി സെന്ററിൽ (400 Willow Grove Road, Stoney Point , Rockland County) നടക്കുന്ന ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷന്റെ ഫ്ലയര്‍ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ, റാന്നി എംഎൽഎ പ്രമോദ് നാരായൺ, മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ജസ്മാസ്, മോത്തി രാജേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഫൊക്കാനയുടെ പല കൺവെൻഷനുകളിലും പങ്കെടുത്തിട്ടുണ്ടെകിലും ഈ അടുത്ത കാലത്തു ഫൊക്കാനയ്ക്ക് ഉണ്ടായ ഒരു ഉണർവ് എടുത്ത് പറയേണ്ടുന്നതാണ് എന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക് റീജിയണിന്റെ കൺവൻഷന് എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് പ്രമോദ് നാരായൺ എംഎൽഎയും മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ജസ്മാസ്, മോത്തി രാജേഷ് എന്നിവരും സംസാരിച്ചു.

ഫൊക്കാന റീജിണൽ കൺവൻഷനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതോടൊപ്പം മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവൽ വൈവിധ്യമാർന്ന രുചികളെ വിവിധ ഇന്ത്യൻ റസ്റ്റോറന്റുകൾ ഒരുമിച്ച് ഒരു കുടക്കിഴിൽ കൊണ്ടുവരുന്നു എന്ന പ്രേത്യേകത കുടി ഈ ഫുഡ് ഫെസ്റ്റിവലിനുണ്ട്.
മൂന്ന് മുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയാണ് റീജിയണൽ കണ്വെന്ഷൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കണ്‍വന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, കോഓർഡിനേറ്റർ ഷീല ജോസഫ്, സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, ട്രഷർ ഷൈമി ജേക്കബ്, ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, സ്പോർട്സ് കോഓർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോഓർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.