പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെഎച്ച്എൻഎ അനുശോചിച്ചു
Monday, October 20, 2025 10:52 AM IST
ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയിൽ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനും കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗവുമായ പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ അമ്മയുടെ നിര്യാണത്തിൽ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കെഎച്ച്എൻഎ നേതൃയോഗം അനുശോചിച്ചു.
കേരളത്തിൽ പന്തളം നൂറനാട് തറവാട്ട് വീട്ടിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ച ചെല്ലമ്മ അമ്മ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ ഭാര്യയാണ്. കുടുംബാംഗങ്ങളായ പ്രസന്നൻ പിള്ള, ഭാര്യ ഡോ. അനിത പിള്ള, സുരേഷ് കുമാർ, ഷൈലജ, ഗിരിജ രാമകൃഷ്ണൻ, രാമകൃഷ്ണ പിള്ള, ശ്രീനിവാസൻ, ആശ ലക്ഷ്മി എന്നിവരുടെയും മറ്റു ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സെക്രട്ടറി സിനു നായർ അവതരിപ്പിച്ച അനുശോചന പ്രമേയം പറയുന്നു.
നൂറനാട് പുലിമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ വസതിയിൽ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.