ഇവാഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നവംബർ 28 മുതൽ
അപ്പച്ചൻ കണ്ണൻചിറ
Thursday, October 23, 2025 8:02 AM IST
കേംബ്രിജ്: ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക് സീറോ മലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സെന്റ് നിയോട്ട്സിലെ ക്ലാരെറ്റ് സെന്ററിൽ വച്ച് ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു.
നവംബർ 28 മുതൽ 30 വരെ ക്രമീകരിച്ചിരിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം ലണ്ടൻ റീജനൽ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ടും ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപഴ്സൻ സിസ്റ്റർ ആൻ മരിയയും ചേർന്ന് നയിക്കും. നവംബർ മാസം 28ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം 30ന് വൈകിട്ട് നാലിന് സമാപിക്കും.
ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ പേരുകൾ രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കണമെന്ന് ഇവാഞ്ചലൈസേഷൻ കമ്മീഷൻ കോഓർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ - 07848808550,
മാത്തച്ചൻ വിളങ്ങാടൻ - 07915602258
([email protected])
VENUE: Claret Centre, Buckden Towers, High Street, Buckden, Saint Neots,
Cambridge, PE19 5TA