ഐഒസി യുകെയുടെ തെരുവ് ശുചീകരണത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൺ കൗൺസിൽ
റോമി കുര്യാക്കോസ്
Wednesday, October 22, 2025 1:44 PM IST
ബോൾട്ടൺ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൺ ചിൽഡ്രൻസ് പാർക്കിൽ ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ പങ്കാളികളായ 22 വൊളന്റിയർമാർക്ക് ബോൾട്ടൺ കൗൺസിലിന്റെ അഭിന്ദനം.
ബോൾട്ടണിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലവ് ബോൾട്ടൺ, ഹേറ്റ് ലിറ്ററിന്റെ മേൽനോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റിയർ കോഓർഡിനേറ്റർ) ഗാരത്ത് പൈക്കാണ് സേവാ ദിനത്തിന്റെ ഭാഗമായ ഐഒസി വൊളന്റിയർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്.
ഐഒസിയുടെ വനിതാ - യുവജന പ്രവർത്തകരടക്കം 22 സേവ വൊളന്റിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ബോൾട്ടൺ സൗത്ത് ആൻഡ് വാക്ക്ഡൻ എംപി യാസ്മിൻ ഖുറേഷിയാണ് സേവന ദിനത്തിന്റെയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ച സർവോദയ ലഹരി വിരുദ്ധ കാമ്പയിന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്.

എക്സിൽ സേവനദിനത്തിന്റെ ഫോട്ടോയും അവർ പങ്കുവച്ചിരുന്നു. വൊളന്റിയർമാരെ ആദരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും എംപി നിർവഹിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേവന ദിനത്തിൽ ജിപ്സൺ ഫിലിപ്പ് ജോർജ്, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, കെ.വി. രഞ്ജിത്കുമാർ, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, കെ.ജെ. ചിന്നു, പി.പി. പ്രണാദ് , ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവർ ഭാഗമായി.