കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
Wednesday, August 21, 2019 12:03 AM IST
ന്യൂഡൽഹി: കാഷ്മീരിന്റെ കാര്യത്തിൽ ഈയിടെയുണ്ടായ നടപടികൾ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി മാർക് ടി.എസ്പെർ.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് എസ്പെർ അമേരിക്കൻ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം കാഷ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെലിഫോണിൽ സംസാരിച്ചിരുന്നു.