ഇംഗ്ലീഷ് ത്രില്ലർ; അഞ്ചാം ആഷസിൽ ഇംഗ്ലണ്ടിന് 135 റൺസ് ജയം
Monday, September 16, 2019 12:22 AM IST
ലണ്ടൻ: അ​​ഞ്ചാം ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ടി​​ന് ത്രി​​ല്ലിം​​ഗ് ജ​​യം. ഒ​​രു ദി​​വ​​സം ബാ​​ക്കി​​നി​​ൽ​​ക്കേ 135 റ​​ൺ​​സി​​ന് ഇം​​ഗ്ല​​ണ്ട് ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര 2-2 സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 294, 329. ഓ​​സ്ട്രേ​​ലി​​യ 225, 263.

399 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ 263 റ​​ൺ​​സി​​നു പു​​റ​​ത്താ​​യി. സ്കോ​​ർ 18ൽ ​​നി​​ൽ​​ക്കേ മാ​​ർ​​ക്ക​​സ് ഹാ​​രി​​സി​​ന്‍റെ (ഒ​​ന്പ​​ത് റ​​ണ്‍​സ്) വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. ഹാ​​രി​​സി​​നു പി​​ന്നാ​​ലെ ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ​​യും സ്റ്റു​​വ​​ർ​​ട്ട് ബ്രോ​​ഡ് പു​​റ​​ത്താ​​ക്കി. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ര​​ക്ഷ​​ക​​നാ​​യ സ്റ്റീ​​വ് സ്മി​​ത്തി​​നെ​​യും (23 റ​​ണ്‍​സ്) ബ്രോ​​ഡ് പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ നാ​​ലി​​ന് 85 എ​​ന്ന നി​​ല​​യി​​ലാ​​യി. മാ​​ത്യു വേ​​ഡ് (117 റ​​ൺ​​സ്) സെ​​ഞ്ചു​​റി​​യോ​​ടെ ഒ​​റ്റ​​യ്ക്ക് പോ​​രാ​​ടി​​യെ​​ങ്കി​​ലും കം​​ഗാ​​രു​​ക്ക​​ളു​​ടെ തോ​​ൽ​​വി ത​​ട​​യാ​​നാ​​യി​​ല്ല. ഇം​​ഗ്ല​​ണ്ടി​​നാ​​യി സ്റ്റു​​വ​​ർ​​ട്ട് ബ്രോ​​ഡ്, ലീ​​ച്ച് എ​​ന്നി​​വ​​ർ നാ​​ല് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.


എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 313 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച ഇം​​ഗ്ല​​ണ്ട് 329നു ​​പു​​റ​​ത്താ​​യി. 94 റ​​ണ്‍​സ് നേ​​ടി​​യ ജോ ​​ഡെ​​ൻ​​ലി, 67 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ ബെ​​ൻ സ്റ്റോ​​ക്സ്, 47 റ​​ണ്‍​സ് എ​​ടു​​ത്ത ജോ​​സ് ബ​​ട്‌​​ല​​ർ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​നു താ​​ങ്ങാ​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ന​​ഥാ​​ൻ ലി​​യോ​​ണ്‍ നാ​​ലും പാ​​റ്റ് ക​​മ്മി​​ൻ​​സ്, പീ​​റ്റ​​ർ സി​​ഡി​​ൽ, മി​​ച്ച​​ൽ മാ​​ർ​​ഷ് എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും വീ​​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.